എം എസ് ഒ ദേശീയ ജനറല്‍ സെക്രട്ടറിക്ക് കണ്ണൂരില്‍ വരവേല്‍പ്പ് നല്‍കി

Posted on: May 1, 2013 7:33 am | Last updated: May 1, 2013 at 7:33 am
SHARE

കണ്ണൂര്‍: എസ് എസ് എഫിന്റെ ദേശീയ ഘടകമായ മുസ്‌ലിം സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍(എം എസ് ഒ) ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം കണ്ണൂരിലെത്തിയ ആര്‍ പി ഹുസൈന്‍ ഇരിക്കൂറിന് എസ് എസ് എഫ് ജില്ലാ കമ്മിറ്റി വരവേല്‍പ് നല്‍കി.
കാലത്ത് ആറ് മണിക്ക് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെത്തിയ അദ്ദേഹത്തെ മുന്‍ സംസ്ഥാന ഡെപ്യൂട്ടി പ്രസിഡന്റ് അബ്ദുസമദ് അമാനി ഷാള്‍ അണിയിച്ച് വരവേറ്റു. സംസ്ഥാന സെക്രട്ടറി അബ്ദുല്‍ റഷീദ് നരിക്കോട്, സംസ്ഥാന കമ്മിറ്റിയംഗം അബ്ദുല്‍ റശീദ് സഖാഫി മെരുവമ്പായി, ജില്ലാ സാരഥികളായ ഫൈളു റഹ്മാന്‍ ഇര്‍ഫാനി, കെ വി സമീര്‍, എം കെ സിറാജുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കഴിഞ്ഞ ദിവസം എറണാകുളത്ത് വെച്ച് നടന്ന ദേശീയ കൗണ്‍സിലില്‍ വെച്ചാണ് സെക്രട്ടറിയായി അദ്ദേഹത്തെ തിരഞ്ഞെടുത്തത്. ഇന്ത്യയിലെ 22 സംസ്ഥാനങ്ങളില്‍ എം എസ് ഒവിന് സജീവ സാന്നിധ്യമുണ്ട്.