നിതാഖാത്ത്: മനുഷ്യത്വപരമായ സമീപനം സ്വീകരിക്കുമെന്ന് സഊദി

Posted on: April 30, 2013 5:38 pm | Last updated: April 30, 2013 at 5:38 pm

محمد-نايفജിദ്ദ: സഊദിയിലെ സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കുമെന്ന് സഊദി ആഭ്യന്തര മന്ത്രി മുഹമ്മദ് ബിന്‍ നാഇഫ് ബിന്‍ അബ്ദുല്‍ അസീസ്. കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നിതാഖാത്ത് വിഷയത്തില്‍ ഇരുരാജ്യങ്ങളും ചര്‍ച്ചകള്‍ തുടരും. ഇന്ത്യയും സഊദിയും നോഡല്‍ ഓഫീസര്‍മാരെ നിയമിക്കാനും ധാരണയായിട്ടുണ്ട്.