നൂറില്‍ നൂറു നേടിയത് 50 വിദ്യാലയങ്ങള്‍

Posted on: April 25, 2013 6:00 am | Last updated: April 25, 2013 at 12:29 am

കണ്ണൂര്‍: എസ്എസ്എല്‍സി പരീക്ഷയില്‍ ഇത്തവണ നൂറുമേനി കൊയ്ത വിദ്യാലയങ്ങളുടെ എണ്ണത്തില്‍ കുറവ് . 2011-12 വര്‍ഷത്തില്‍ 44 സ്‌കൂളുകള്‍ നേടി നൂറുമേനി കഴിഞ്ഞ വര്‍ഷം 53 ലേക്കുയര്‍ത്തിയ ജില്ലയ്ക്കു ഈ നേട്ടം ഇത്തവണ നിലനിര്‍ത്താനായില്ല. ഇത്തവണ നൂറുമേനി നേടിയ വിദ്യാലയങ്ങളുടെ എണ്ണം 50ല്‍ ഒതുങ്ങി. കണ്ണൂര്‍, തലശേരി വിദ്യാഭ്യാസ ജില്ലയില്‍ നിന്നു 25 വീതം സ്‌കൂളുകളാണ് പരീക്ഷയെഴുതിയ മുഴുവന്‍ പേരെയും വിജയിപ്പിച്ചത്. കഴിഞ്ഞ തവണ കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയില്‍നിന്ന് 28 വിദ്യാലയങ്ങളും തലശേരി സബ് ജില്ലയില്‍നിന്നുള്ള 25 വിദ്യാലയങ്ങളും പരീക്ഷയ്ക്കിരുത്തിയ മുഴുവന്‍ വിദ്യാര്‍ഥികളെയും ഉപരിപഠനത്തിന് അര്‍ഹരാക്കിയിരുന്നു. 2009-10 വര്‍ഷത്തിലായിരുന്നു ജില്ല മികച്ച നൂറുമേനി നേട്ടം കൈവരിച്ചത്. 74 വിദ്യാലയങ്ങളായിരുന്നു അന്നു പരീക്ഷയ്ക്കിരുത്തിയ മുഴുവന്‍ പേരെയും ഉപരിപഠനത്തിന് അര്‍ഹരാക്കിയിരുന്നത്.
പരീക്ഷക്കിരുത്തിയ 287 വിദ്യാര്‍ഥികളെയും വിജയിപ്പിച്ച സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂള്‍ പയ്യന്നൂരും 245 പേരെ വിജയിപ്പിച്ചു തൊണ്ടിയില്‍ പേരാവൂര്‍ സെന്റ് ജോസഫസ് എച്ച്എസും നൂറുമേനിക്കാരുടെ മുന്നില്‍ സ്ഥാനംനേടി.
നുറുമേനി വിജയം നേടിയ വിദ്യാലയങ്ങളുടെ പേരുവിവരം ചുവടെ. ബ്രാക്കറ്റില്‍ കുട്ടികളുടെ എണ്ണം. കണ്ണൂര്‍ വിദ്യാഭ്യാസ ജില്ല: ചെറുപുഴ സെന്റ് ജോസഫ്‌സ് എച്ച്എസ്എസ് (100), കണ്ണൂര്‍ ഗവ. വിഎച്ച്എസ്എസ് (63), മുഴപ്പിലങ്ങാട് ഗവ. ജിഎച്ച്എസ്എസ് (53), അഴിക്കല്‍ ഗവ. റീജണല്‍ ഫിഷറീസ് എച്ചഎസ് (15), തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ ജിഎച്ച്എസ്എസ് (70), മാട്ടൂല്‍ നജാത്ത് ഗേള്‍സ് എച്ച്എസ് (150), മൊട്ടമ്പ്രം ക്രസന്റ് ഇംഗ്ലീഷ് മീഡിയം എച്ച്എസ് (16), അരോളി ഗവ. എച്ച്എസ് (112), മടമ്പം മേരി ലാന്‍ഡ് എച്ച്എസ് (88), ചെമ്പേരി നിര്‍മല എച്ച്എസ്എസ് (153), നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിന്‍സ് എച്ച്എസ് (58), മണിക്കടവ് സെന്റ്.തോമസ് എച്ച്എസ് (192), എട്ടിക്കുളം എംഎഎസ്എസ് ഗവ. എച്ച്എസ് (60), പ്രാപ്പൊയില്‍ ഗവ. എച്ച്എസ്എസ് (69), വെള്ളൂര്‍ ഗവ. എച്ച്എസ്എസ് (165), കവ്വായി ഖാഇദെ മില്ലത്ത് എംഎച്ച്എസ് (23), പട്ടുവം ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ എച്ച്എസ്എസ് (33), വളപട്ടണം താജുല്‍ ഉലും ഇഎംഎച്ച്എസ് (56), തളിപ്പറമ്പ് പുഷ്പഗിരി സെന്റ്. ജോസഫസ് എച്ച്എസ് (98), നടുവില്‍ സെന്റ്. മേരീസ് ഇഎംഎച്ച്എസ് (52), തിരുവട്ടൂര്‍ ജമാഅത്ത് എച്ച്എസ് (35), പാപ്പിനിശേരി ഹിദായത്ത് ഇഎംഎച്ച്എസ് (30), നാറാത്ത് ഫലാഹ് ഇഎംഎച്ച്എസ് (19), ബക്കളം ജേബീസ് ഇഎംഎച്ച്എസ് (ഏഴ്).
തലശേരി വിദ്യാഭ്യാസ ജില്ല: തലശേരി ഗവ. ബ്രണ്ണന്‍ എച്ച്എസ് (130), തിരുവങ്ങാട് ഗവ. എച്ച്എസ്എസ് (102), കാവുംഭാഗം ഗവ. എച്ച്എസ്എസ് (52), കോടിയേരി ഓണിയന്‍ എച്ച്എസ് (54), പാലയാട് ഗവ. എച്ച് എസ് എസ് (115), ചുണ്ടങ്ങാപൊയില്‍ ഗവ. എച്ച്എസ്എസ് (42), കൂത്തുപറമ്പ് ഗവ. എച്ച്എസ്എസ് (99), മമ്പറം ഗവ. എച്ച്എസ്എസ് ആയിത്തറ (85), ചൊക്ലി ഓറിയന്റല്‍ എച്ച്എസ് (43), അടയ്ക്കാത്തോട് സെന്റ്. ജോസഫ്‌സ് എച്ച്എസ് (61), നിര്‍മലഗിരി റാണിജയ് എച്ച്എസ്എസ് (146), പാട്യം ഗവ. എച്ച്എസ്എസ് (80), കടത്തുംകടവ് സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് ഇഎംഎച്ച്എസ്എസ് (69), കരിക്കോട്ടക്കരി സെന്റ് തോമസ് എച്ച്എസ് (110), അങ്ങാടിക്കടവ് സേക്രഡ് ഹാര്‍ട്ട് എച്ച്എസ്എസ് (148), പന്തക്കല്‍ ഐ.കെ. കുമാരന്‍ ഗവ. എച്ച്എസ്എസ് (84), പള്ളൂര്‍ വി.എന്‍. പുരുഷോത്തമന്‍ ഗവ. എച്ച്എസ്എസ് (134), മാഹി സ്‌കോളര്‍ ഇഎംഎച്ച്എസ് (26), ചാലക്കര ഉസ്മാന്‍ ഗവ. എച്ച്എസ് (72), കേളകം ലിറ്റില്‍ ഫഌവര്‍ ഇഎംഎച്ച്എസ് (72), പെരിങ്ങാടി ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍ (13), പള്ളൂര്‍ ശ്രീനാരായണ എച്ച്എസ് (23), ചാലക്കര സെന്റ് തെരേസാസ് എച്ച്എസ് (51), ആറളം ഫാം ജിഎച്ച്എസ് (16).