മോഡിയുടെ സന്ദര്‍ശനം കേരളത്തിന് കരിദിനമെന്ന് പിണറായി വിജയന്‍

Posted on: April 24, 2013 5:05 pm | Last updated: April 24, 2013 at 6:06 pm

തിരുവനന്തപുരം:ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനം കേരളത്തിന് കരിദിനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.സന്ദര്‍ശനം ശിവഗിരിയെ കാവിവത്ക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.ഗുരുചിന്തയെ ചവിട്ടി പുറത്താക്കാന്‍ സന്യാസിമാരില്‍ ചിലര്‍ ശ്രമിക്കുന്നതായും പിണറായി വിജയന്‍ ആരോപിച്ചു.