ഡെല്‍ഹിക്ക് വീണ്ടും തോല്‍വി

Posted on: April 23, 2013 11:00 pm | Last updated: April 24, 2013 at 12:32 am

hussey400ന്യൂഡല്‍ഹി:ഡല്‍ഹി ഡെയര്‍ഡെവിള്‍സ് വീണ്ടും പരാജയ വഴിയില്‍ മടങ്ങിയെത്തി. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനോട് അഞ്ച് വിക്കറ്റിന് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് തോറ്റു.ആറ് തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം ഡെല്‍ഹി മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്തിരുന്നു.ജയത്തോടെ എട്ടു പോയിന്റുമായി പഞ്ചാബ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി. എട്ട് കളികളില്‍ നിന്ന് രണ്ടു പോയിന്റ് മാത്രമുള്ള ഡല്‍ഹി അവസാന സ്ഥാനത്താണ്.121 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് മൂന്ന് ഓവര്‍ ശേഷിക്കേ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 34 റണ്‍സോടെ പുറത്താകാതെ നിന്ന ഡേവിഡ് മില്ലറാണ് പഞ്ചാബിനെ വിജയതീരത്ത് എത്തിച്ചത്. മന്ദീപ് സിംഗ് (24), ഡേവിഡ് ഹസി (20) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി.നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 120 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. 40 റണ്‍സ് നേടിയ ഡേവിഡ് വാര്‍നര്‍ മാത്രമാണ് പഞ്ചാബ് ബൗളിംഗിനെ ചെറുത്തു നിന്നത്. വീരേന്ദര്‍ സേവാഗ് 23 റണ്‍സ് നേടി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹര്‍മീദ് സിംഗും രണ്ട്്് വിക്കറ്റ് വീഴ്ത്തിയ പ്രവീണ്‍ കുമാറുമാണ് ഡല്‍ഹിയെ പിടിച്ചുകെട്ടിയത്.