തൊഴിലുറപ്പ് പദ്ധതിയില്‍ ക്രമക്കേട് നടന്നെന്ന് സി എ ജി

Posted on: April 23, 2013 12:56 pm | Last updated: April 23, 2013 at 7:27 pm

ന്യൂഡല്‍ഹി: ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നതില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ക്രമക്കേട് നടന്നെന്ന് സി എ ജി റിപ്പോര്‍ട്ട്. 349 കോടി രൂപ ചിലവാക്കുന്നതില്‍ കേരളം വീഴ്ച്ചവരുത്തിയെന്ന് റിപ്പോര്‍ട്ട് പറയുന്നു.

13000 കോടി രൂപ പദ്ധതിയില്‍ ചിലവാക്കിയത് ചട്ടപ്രകാരമല്ല.ബീഹാര്‍, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ അനുവദിക്കപ്പെട്ട തുകയുടെ 20 ശതമാനം മാത്രമാണ് ചിലവഴിച്ചതെന്നും സി എ ജി കണ്ടെത്തി.