ഇംഗ്ലീഷ് പ്രീമിയര്‍ ലിഗ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കിരീടം ഉറപ്പിച്ചു

Posted on: April 23, 2013 3:24 am | Last updated: April 23, 2013 at 3:24 am

_67173824_017811204-1ഓള്‍ഡ് ട്രഫോര്‍ഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കിരീടം. ആഴ്‌സണ്‍ വില്ലക്കെതിരെ നടന്ന മത്സരത്തില്‍ 3-0ന് വിജയിച്ചാണ് മാഞ്ചസ്റ്റര്‍ കിരീടം ഉറപ്പിച്ചത്. ആഴ്‌സണ്‍ വില്ലക്കെതിരെ വിജയിച്ചതോടെ മാഞ്ചസ്റ്ററിന് 84 പോയിന്റായി. 68 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ 16 പോയിന്റിന്റെ ലീഡാണ് യുണൈറ്റഡിനുള്ളത്. മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഇനി ലീഗില്‍ അഞ്ച് കളികളേ അവശേഷിക്കുന്നുള്ളൂ.

റോബിന്‍ വാന്‍ പെരിസിന്റെ ഹാട്രിക് ഗോളാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് മികച്ച വിജയം നേടിക്കൊടുത്തത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഇത് 20ാം ലീഗ് കിരീടമാകും.