മൂന്നാം മുന്നണി ചര്‍ച്ചകളുമായി അഖിലേഷ് ചെന്നൈയില്‍

Posted on: April 22, 2013 6:58 pm | Last updated: April 22, 2013 at 6:58 pm

ചെന്നൈ: ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ മൂന്നാം മുന്നണി രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുമായി കൂടിക്കാഴ്ച നടത്തി.

ചെന്നൈയിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. കൂടിക്കാഴ്ച അരമണിക്കൂര്‍ നീണ്ടു നിന്നു. കൂടിക്കാഴ്ചയുടെ വിശദാംശങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ അഖിലേഷ് തയ്യാറായില്ല. രാജ്യത്ത് മൂന്നാം മുന്നണി അനിവാര്യമാണെന്നും ഇതിന്റെ സാധ്യതകള്‍ തള്ളിക്കളയാന്‍ കഴിയില്ലെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി.