Connect with us

Techno

ക്വിവെര്‍ട്ടി വേണ്ട; കീബോര്‍ഡ് ഇനി കാല്‍ഖ്

Published

|

Last Updated

ക്വിവെര്‍ട്ടി (qwerty) കീബോര്‍ഡുകളേക്കാല്‍ വേഗത്തില്‍ ടൈപ്പ് ചെയ്യാന്‍ സാധിക്കുന്ന കാല്‍ഖ് (kalq) കീബോര്‍ഡ് ലേഔട്ട് രൂപപ്പെടുത്തിയതായി ഗവേഷകര്‍…. ടച്ച് സ്‌ക്രീന്‍ ഡിവൈസുകളില്‍ ക്വിവെര്‍ട്ടി ലേഔട്ടിലുള്ള കീബോര്‍ഡിനേക്കാള്‍ 34 ശതമാനം വേഗത്തില്‍ ടൈപ്പ് ചെയ്യാന്‍ കാല്‍ഖ് സഹായിക്കും.
തള്ളവിരല്‍ ഉപയോഗിച്ച് വേഗത്തില്‍ ടൈപ്പ് ചെയ്യുന്നതിന് ക്വിവര്‍ട്ടി കീബോര്‍ഡ് പര്യാപ്തമല്ലെന്ന തിരിച്ചറിവില്‍ നിന്നാണ് ഇതിന് ഇണങ്ങിയ പുതിയ കീബോര്‍ഡ് ലേഔട്ടിനെക്കുറിച്ച് ഗവേഷകര്‍ ആലോചിച്ചത്. മൊബൈല്‍ ഡിവൈസുകളില്‍ ക്വിവര്‍ട്ടി ഉപയോഗിച്ച് മിനുട്ടില്‍ 20 വാക്കുകളാണ് പരമാവധി ടൈപ്പ് ചെയ്യാനാകുക. പുതിയ ലേഔട്ട് ഉപയോഗിച്ചാല്‍ 37 വാക്കുകള്‍ ടൈപ്പ് ചെയ്യാനാകുമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.
വൈ ഒഴികെയുള്ള സ്വരാക്ഷരങ്ങല്ലെല്ലാം വലതു കൈയുടെ തള്ളവിരല്‍ ഉപയോഗിച്ച് ടൈപ്പ് ചെയ്യാനാകും വിധമാണ് കാല്‍ഖ് കീബോര്‍ഡില്‍ ക്രമീകരിച്ചിരിക്കുന്നത്.
മൊണ്ടാന ടെക്, സെനറ് ആന്‍ഡ്ര്യൂസ് യൂനിവേഴ്‌സിറ്റികളിലെയും മാക്‌സ്പ്ലാങ്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇന്‍ഫൊര്‍മാറ്റിക്‌സിലെയും ഗവേഷകരാണ് കാല്‍ഖ് ലേഔട്ട് കണ്ടെത്തിയത്. മെയ് ആദ്യത്തില്‍ തന്നെ ആന്‍ഡ്രോയിഡ് ഡിവൈസുകള്‍ക്ക് അപ്ലിക്കേഷന്‍ രൂപത്തില്‍ കാല്‍ഖ് ലഭ്യമാകും.

Latest