അട്ടപ്പാടിയിലെ ശിശു മരണം:വീഴ്ച പറ്റിയെന്ന് പി.കെ.ജയലക്ഷ്മി

Posted on: April 20, 2013 10:29 am | Last updated: April 20, 2013 at 10:32 am

പാലക്കാട്: അട്ടപ്പാടിയിലെ ശിശു മരണം സംബന്ധിച്ച് ആരോഗ്യവകുപ്പിനും സാമൂഹ്യ ക്ഷേമ വകുപ്പിനും ഗുരുതരമായ വീഴ്ച പറ്റിയതായി മന്ത്രി പി.ജെ. ജയലക്ഷ്മി. ഇതുസംബന്ധിച്ച് വിശദമായ പരിശോധന നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടികളെടുക്കും. ആദിവാസികള്‍ക്കുള്ള ധനസഹായം മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തിയശേഷം തീരുമാനിക്കുമെന്നും ജയലക്ഷ്മി വ്യക്തമാക്കി.