പാലക്കാട്: ഷൊര്‍ണൂരില്‍ വാഹനാപകടത്തില്‍ പിതാവും മകനും മരിച്ചു. പട്ടാമ്പി തൃത്താല കണ്ണന്നൂര്‍ പിള്ളക്കാട്ടില്‍ നിധീഷ് (28) ഒരു വയസ്സുകാരനായ മകന്‍ സച്ചിന്‍ എന്നിവരാണ് മരിച്ചത്. കൈയിലാട് മാമ്പറ്റപ്പടിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നിധീഷിന്റെ ഭാര്യ വിജി (22), സഹോദരി ദിവ്യ (18) എന്നിവരെ ഗുരുതരമായ പരുക്കുകളോടെ വാണിയംകുളത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.