വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഇന്ന് ബോസ്റ്റണ്‍ സന്ദര്‍ശിക്കും. ബോസ്റ്റണ്‍ മാരത്തണിനിടെയുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം. സ്‌ഫോടനത്തില്‍ മരിച്ചവരുടെ സംസ്‌കാര ചടങ്ങുകളിലും ഒബാമ പങ്കെടുക്കും.ബോസ്റ്റണ്‍ മാരത്തണിന്റെ ഫിനിഷിംഗ് ലൈനിനു സമീപം തിങ്കളാഴ്ച നടന്നരണ്ടു ബോംബ് സ്‌ഫോടനങ്ങളില്‍ ഒരു എട്ടുവയസുകാരനുള്‍പ്പെടെ മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു. 170-ല്‍ അധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ 17 പേരുടെ നില അതീവഗുരുതരമാണ്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള മാരത്തണിന്റെ ഫിനിഷിംഗ് ലൈനിലേക്ക് നൂറുകണക്കിന് മല്‍സരാര്‍ത്ഥികള്‍ ഓടിയടുക്കുമ്പോഴാണ് സ്‌ഫോടനം നടന്നത്.സ്‌ഫോടനത്തെക്കുറിച്ച് എഫ്ബിഐ അന്വേഷണം തുടരുകയാണ്.