Connect with us

Palakkad

പെയിന്‍ പാലിയേറ്റീവ് ക്ലിനിക്കിന് അമ്പത് ലക്ഷം രൂപ അനുവദിച്ചു

Published

|

Last Updated

തിരുമിറ്റക്കോട്: തിരുമിറ്റക്കോട് പഞ്ചായത്തിന്റെ ചിരക്കാല സ്വപ്‌നമായിരുന്ന പെയിന്‍ പാലിയേറ്റീവ് ക്ലിനിക്കിന് അമ്പത് ലക്ഷം രൂപ അനുവദിച്ചതായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം രാജേഷ് അറിയിച്ചു.
ഇടത് മുന്നണിനേതൃത്വത്തിലുള്ള കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി പഞ്ചായത്തിന് പുതിയ വാഹനം വാങ്ങാന്‍ തീരുമാനിച്ചപ്പോള്‍ പാവപ്പെട്ട് രോഗികള്‍ക്കായി ആംബുലന്‍സ് വാങ്ങണമെന്ന് ആവശ്യവും ഉന്നയിച്ചിരുന്നു.
ഭരണ സമിതി തീരുമാനത്തിനെതിരെ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ 30 മണിക്കൂര്‍ നിരാഹാര സമരത്തിന് നേതൃത്വം കൊടുത്തത് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന രാജേഷ് ആയിരുന്നു. പിന്നീട് രാജേഷിന്റെ നേതൃത്വത്തില്‍ പുതിയ ‘ഭരണസമിതി, ‘ഭരണത്തില്‍ വന്നെങ്കിലും തിരുമിറ്റക്കോട് പഞ്ചായത്തിലെ പാവപ്പെട്ട രോഗികള്‍ക്കായി ആംബുലന്‍സ് വാങ്ങാതെ മുന്‍‘രണസമിതി ചെയ്യില്ലെന്ന് വാശി പിടിക്കുകയായിരുന്നു.
ഇ ടി മുഹമ്മദ്ബശീറിന്റെ എം പി ഫണ്ടില്‍ നിന്നും ആംബുലന്‍സ് വാങ്ങാന്‍ ഫണ്ട് നല്‍കാമെന്ന് പറഞ്ഞെങ്കിലും മണ്ഡലത്തില്‍ നില നില്‍ക്കുന്ന ലീഗ്- കോണ്‍ഗ്രസ് പോര് മൂലം അതും നടക്കാതെ പോകുകയായിരുന്നു. അവസാനം പഞ്ചായത്തിന്റെ പൊതു ഫണ്ടില്‍ നിന്നും തന്നെ എടുത്ത ഫണ്ടില്‍ നിന്ന് വാങ്ങിയ ആംബുലന്‍സ് മെയ് മധ്യവാരത്തില്‍ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അവശരായ രോഗികളെ വീടുകളില്‍ പരിചരിക്കുന്നതിന് പഞ്ചായത്ത് ഹെല്‍ത്ത് സെന്ററിലെ ഒരു നേഴ്‌സിന്റെ മുഴുവന്‍ സമയ സേവനം രോഗികളെ പരിചരിക്കുന്നതിന് ലഭ്യമാക്കിയതായും അദ്ദേഹം അറിയിച്ചു.

---- facebook comment plugin here -----

Latest