Connect with us

Kerala

ഇന്നത്തെ ഏരിയാ കമ്മിറ്റിയില്‍ പങ്കെടുക്കില്ലെന്ന് സി കെ ഭാസ്‌കരന്‍

Published

|

Last Updated

ആലപ്പുഴ: ഇന്ന് ചേരുന്ന സി പി എം കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മുതിര്‍ന്ന നേതാവ് സി കെ ഭാസ്‌കരന്‍ അറിയിച്ചു. അനാരോഗ്യം കാരണമാണ് വിട്ടുനില്‍ക്കുന്നത് എന്നാണ് വിശദീകരണം.
ഇന്നലെയാണ് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നേരിട്ടെത്തി കഞ്ഞിക്കുഴി വിമത പ്രശ്‌നത്തില്‍ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം ജില്ലാ കമ്മിറ്റിയെ അറിയിച്ചത്. എളമരം കരീമിന്റെ അധ്യക്ഷതയിലുള്ള കമ്മീഷന്‍ പ്രശ്‌നം അന്വേഷിക്കും.