കേരളത്തിനുള്ള ഭക്ഷ്യധാന്യം വെട്ടിക്കുറച്ചിട്ടില്ല:കെ.വി തോമസ്

Posted on: April 11, 2013 4:26 pm | Last updated: April 11, 2013 at 6:11 pm

ന്യൂഡല്‍ഹി: കേരളത്തിനുള്ള അരിവിഹിതം വെട്ടിക്കുറച്ചിട്ടില്ലെന്ന് കേന്ദ്ര ഭക്ഷ്യ സഹമന്ത്രി കെ.വി തോമസ്. അധികമായി നല്‍കിയ 57% മാത്രമാണ് സംസ്ഥാനം വിനിയോഗിച്ചിട്ടുള്ളത്. സാമ്പത്തിക വര്‍ഷം അവസാനിച്ചതിനാല്‍ അധിക വിഹിതം ഏറ്റെടുക്കുന്നതിനുള്ള സമയ പരിധിയും അവസാനിച്ചു. ഇത് നീട്ടി നല്‍കുന്നതിനുള്ള കാര്യങ്ങള്‍ കേന്ദ്രമന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.നേരത്തെ പ്രസ്താവനെയ എതിര്‍ത്ത് അനൂപ് ജേക്കബ് രംഗത്തെത്തിയിരുന്നു. അനുവദിച്ച അരിവിഹിതം കേന്ദ്രം വെട്ടിക്കുറച്ചതാണെന്ന് സംസ്ഥാന ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. കേന്ദ്ര ഭക്ഷ്യ സഹമന്ത്രി കെ.വി. തോമസിന്റെ പ്രസ്താവന തള്ളിയാണ് അനൂപ് ജേക്കബിന്റെ വിശദീകരണം. ഇതിനെ തുടര്‍ന്നാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.