ഇരിട്ടി കൂട്ടബലാത്സംഗം: ബംഗാളി പെണ്‍കുട്ടിയെ ഇന്ന് വിസ്തരിക്കും

Posted on: April 11, 2013 6:38 am | Last updated: April 11, 2013 at 12:39 am

തലശ്ശേരി: ഇരിട്ടിയില്‍ കൂട്ടബലാത്സംഗത്തിനിരയായ ബംഗാളി പെണ്‍കുട്ടിയെ ഇന്ന് ജില്ലാ സെഷന്‍സ് കോടതിയില്‍ വിസ്തരിക്കും. ഓപണ്‍ കോടതിയില്‍ ഇന്‍ ക്യാമറ സിസ്റ്റത്തിലാണ് സാക്ഷി വിസ്താരം നടത്തുക. വിചാരണ കേള്‍ക്കുന്ന പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയും ഇരുഭാഗത്തുള്ള അഭിഭാഷകരും മാത്രമെ തത്സമയം കോടതിയിലുണ്ടാവൂ. കേസില്‍ പരാതിക്കാരനും ഒന്നാം സാക്ഷിയുമായ ജമറുല്‍ ഇസ്‌ലാമിനെ ഇന്നലെ വിസ്തരിച്ചു. ചൊവ്വാഴ്ച വിചാരണക്ക് ഹാജരാകാതിരുന്ന മൂന്നാം പ്രതി ഉളിക്കല്‍ കൊമ്പന്‍ പറമ്പില്‍ മുഹമ്മദ് സാലി (30), നാലാം പ്രതി മണിപ്പാറ നടുത്തുണ്ടിയില്‍ എന്‍ ഐ ജംഷീര്‍ (25) എന്നിവര്‍ ഇന്നലെ ഹാജരായി. ഇരുവര്‍ക്കുമെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. കാമുകനെ അന്വേഷിച്ച് ബംഗാളില്‍ നിന്നുമെത്തിയ പെണ്‍കുട്ടിയെ 2011 ഡിസംബര്‍ 24ന് രാത്രിയില്‍ ലോറിയിലും വയത്തൂര്‍ പുഴക്കരയിലും വെച്ച് നാല് പേര്‍ പീഡിപ്പിച്ചുവെന്നാണ് പരാതി.

ALSO READ  FACT CHECK: മധ്യപ്രദേശില്‍ നിന്നുള്ള ഫോട്ടോ ഉപയോഗിച്ച് രാജസ്ഥാനിലെ ബലാത്സംഗമാണെന്ന് പ്രചാരണം; കൂടെ വര്‍ഗീയ ചേരുവകളും