ആറന്‍മുള വിമാനത്താവള എംഡിക്കെതിരെ എംഎല്‍എയുടെ പരാതി

Posted on: April 10, 2013 6:16 pm | Last updated: April 10, 2013 at 6:22 pm

തിരുവനന്തപുരം: ആറന്‍മുള വിമാനത്താവള കമ്പനി എംഡിയും മാനേജറും നിയമസഭയില്‍ ഉദ്യോഗസ്ഥരുടെ ഗ്യാലറിയില്‍ ഇരുന്നതായി ആരോപിച്ച് രാജു എബ്രഹാം എംഎല്‍എ സ്പീക്കര്‍ക്ക് പരാതി നല്‍കി. ഇരുവരേയും അറസ്റ്റ് ചെയ്യണമെന്നാണ് പരാതിയിലെ ആവശ്യം. പരാതി പരിശോധിച്ച ശേഷം നടപടിയെടുക്കാമെന്ന് സ്പീക്കര്‍ അറിയിച്ചു.