വിസ്ഡം സിവില്‍ സര്‍വീസ്: കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് 14ന്

Posted on: April 9, 2013 6:00 am | Last updated: April 9, 2013 at 12:00 am

കോഴിക്കോട്: വിസ്ഡം സിവില്‍ സര്‍വീസ് അക്കാദമിയുടെ നാലാമത് ബാച്ചിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് ഈ മാസം 14ന് രാവിലെ 11 മണി മുതല്‍ 1 മണിവരെ സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ നടക്കും. നേരത്തെ അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ക്കാണ് പരീക്ഷയെഴുതുന്നതിനുള്ള അവസരം.

പരീക്ഷാര്‍ഥികള്‍ രാവിലെ 10.30ന് ഹാള്‍ ടിക്കറ്റില്‍ സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം പരീക്ഷാ കേന്ദ്രത്തില്‍ എത്തണം. ഹാള്‍ ടിക്കറ്റുകള്‍ ഈ മാസം 10 മുതല്‍ www.wisdomcsa.in എന്ന സൈറ്റില്‍ ലഭ്യമാണ്. ഓണ്‍ ലൈന്‍ വഴി അപേക്ഷ സമര്‍പ്പിച്ചവര്‍ പരീക്ഷാ ഫീസടച്ചതിനുള്ള ഡിമാന്‍ഡ് ഡ്രാഫ്റ്റ് അക്കാദമിയില്‍ ലഭിച്ചുവെന്ന് ഉറപ്പു വരുത്തേണ്ടതാണ.് കൂടുതല്‍ വിവരങ്ങള്‍ക്ക് 9961786500 നമ്പറില്‍ ബന്ധപ്പെടുക.