കിളിരൂര്‍ കേസ് വിഎസ് അട്ടിമറിച്ചെന്ന് ശാരിയുടെ അച്ഛന്‍

Posted on: April 8, 2013 9:19 am | Last updated: April 8, 2013 at 5:32 pm

shari-s-nair1

കോട്ടയം: കിളിരൂര്‍ പെണ്‍വാണിഭ കേസ് വി.എസ്.അച്യുതാനന്ദന്‍ അട്ടിമറിച്ചെന്ന് പീഡനത്തിനിരയായി മരിച്ച ശാരിയുടെ അച്ഛന്‍ സി.എന്‍ സുരേന്ദ്രന്‍.

മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പറഞ്ഞ കാര്യങ്ങളൊന്നും വി.എസ് പാലിച്ചില്ല. 24 മണിക്കൂര്‍ കൊണ്ട് പ്രതികളെ പിടിക്കുമെന്ന് പറഞ്ഞിട്ട് ഒന്നും ചെയ്തില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സൂര്യനെല്ലിക്കേസില്‍ കാണിച്ച താല്‍പര്യം വി.എസ് കിളിരൂര്‍ കേസില്‍ കാണിച്ചില്ല. കിളിരൂര്‍ കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ട. ശാരിയുടെ മരണത്തിനിടയാക്കിയ സംഭവം സി.ബി.ഐ അന്വേഷിക്കുന്നില്ല. പീഡനക്കേസ് മാത്രമാണ് അന്വേഷിക്കുന്നത്. ഉന്നതരെ രക്ഷിക്കാനാണ് സി.ബി.ഐ ശ്രമിക്കുന്നത്. നിലവിലെ സിബിഐ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും കേസ് കേരള പൊലീസ് അന്വേഷിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
സുരേന്ദ്രന്റെ ആരോപണം പരിശോധിച്ച് നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പിന്നീട് പറഞ്ഞു.