ആന്റണിയുടെ നിലപാട് അല്‍ഭുതകരം:വി.എസ്

Posted on: April 6, 2013 10:42 am | Last updated: April 6, 2013 at 10:42 am

തിരുവനന്തപുരം: ഗണേഷ് യാമിനി വിഷയത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണിയുടെ നിലപാട് അത്ഭുതകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. പ്രശ്‌നം വലുതാക്കിയത് മാധ്യമങ്ങളും രാഷ്ട്രീയക്കാരുമാണെന്ന ആന്റണിയുടെ അഭിപ്രായം മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ മറുപടി പറയുകയായിരുന്നു വി.എസ്.