ന്യൂഡല്‍ഹി: സ്ത്രീപീഡന വിരുദ്ധ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. ബലാല്‍സംഗം പോലുള്ള കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷയോ ജീവിതകാലം മുഴുവന്‍ തടവോ ശുപാര്‍ശ ചെയ്യുന്നതാണ് ബില്ല്. ഡല്‍ഹിയില്‍ പെണ്‍കുട്ടി ബസ്സില്‍ പീഡനത്തിനിരയായി മരിച്ചതോടെ ഉണ്ടായ പ്രതിഷേധമാണ് ഇങ്ങനെയൊരു ബില്ല് രൂപീകരിക്കാന്‍ സര്‍ക്കാറിനെ നിര്‍ബന്ധിതമാക്കിയത്. ബില്ലനുസരിച്ച് സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഇനി 20 വര്‍ഷത്തില്‍ കൂടുതല്‍ തടവോ അതോ ജീവതകാലം മുഴുവന്‍ തടവ് ശിക്ഷയോ ലഭിക്കാം.