Connect with us

Ongoing News

വഹാബികള്‍ സമൂഹത്തിന്റെ ശത്രുക്കള്‍: മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി

Published

|

Last Updated

പറളി: നാട്ടില്‍ ഛിദ്രതയും ഭീകരതയും വളര്‍ത്തുന്ന വഹാബികളും മൗദൂദികളും സമൂഹത്തിന്റെ ശത്രുക്കളാണെന്ന് എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി അഭിപ്രായപ്പെട്ടു.
എസ് ജെ എം പറളി റെയ്ഞ്ചും സുന്നി സംഘടനകളും സംയുക്തമായി ഇ കെ ഹസന്‍ മുസ്‌ലിയാര്‍ നഗറില്‍ (പറളി കടവ്) നടത്തിയ സുന്നി സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ ആരോപിക്കുന്ന മുഴുവന്‍ കുപ്രചരണങ്ങളും സമൂഹത്തില്‍ വിലപോവില്ലെന്ന് ആദ്ദേഹം പറഞ്ഞു. ഇ കെ ഹാസന്‍ മുസ്‌ലിയാര്‍ കൊളുത്തിയ അഹലുസ്സുന്നയുടെ ദീപശിഖയാണ് സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഏറ്റിപിടിച്ചതെന്നും ഇതിനെ ഊതികെടുത്താന്‍ ഏതു നവീനവാദികള്‍ക്കാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ് ജെ എം പറളി റെയ്ഞ്ച് പ്രസിഡന്റ് അബ്ദു സമദ് സഖാഫി അധ്യക്ഷത വഹിച്ചു. നൗഷാദ് അല്‍ഹസനി ഒതുക്കുങ്ങല്‍ മുഖ്യപ്രഭാഷണം നടത്തി. പ്രാര്‍ഥനക്ക് സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ സ്വാലിഹ് മുസ്‌ലിയാര്‍ സയ്യിദ് അലി ബാഫഖി തങ്ങളെ ഉപഹാരം നല്‍കി ആദരിച്ചു.
മുഹമ്മദലി ഹസ്‌റത്ത് കോയമ്പത്തൂര്‍, ഉമര്‍ മദനി വിളയൂര്‍, ഐ എം കെ ഫൈസി, ശാഫി മുസ്‌ലിയാര്‍, അബ്ദുല്‍ അസീസ് ഫൈസി, ഖാലിദ് ഫൈസി, അബ്ബാസ് സുഹ്‌രി, ജലീല്‍ സഅദി, നൂര്‍മുഹമ്മദ് ഹാജി, അബ്ദുല്‍ മജീദ് മാസ്റ്റര്‍, സലാം സഖാഫി, അബ്ദുറഹ്മാന്‍ ജഹ്‌രി, മുഫതിഷ്മാരായ അബ്ദുല്‍ മജീദ് മുസ്‌ലിയാര്‍, സി പി കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ സംബന്ധിച്ചു. അബ്ബാസ് സഖാഫി സ്വാഗതവും ശുഐബ് മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ച് നടന്ന സന്ദേശ റാലി തേനൂരില്‍ നിന്നാരംഭിച്ച് പറളി ചന്തപ്പുരയില്‍ സമാപിച്ചു.
സന്ദേശ റാലിക്ക് സലീം സഖാഫി, ശറഫുദ്ദീന്‍ സൈനി, യൂസുഫ് ഹാജി, മിറാസ് മുസ്‌ലിയാര്‍, ശാഹുല്‍ ഹമീദ്, അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Latest