ഗണേഷിനെ ന്യായീകരിച്ച് കുഞ്ഞാലിക്കുട്ടി

Posted on: April 1, 2013 8:05 pm | Last updated: April 1, 2013 at 8:05 pm

തിരുവനന്തപുരം: മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെ ന്യായീകരിച്ച് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. ഗണേഷിന്റേത് കുടുംബ പ്രശ്‌നം മാത്രമാണെന്നും വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ സദുദ്ദേശപരമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.