ഉ.കൊറിയയെ പ്രതിരോധിക്കാന്‍ ദ.കൊറിയന്‍ സൈനികര്‍ക്ക് നിര്‍ദേശം

Posted on: April 1, 2013 1:07 pm | Last updated: April 1, 2013 at 1:07 pm

North-Korea-02സിയൂള്‍: ഉത്തരകൊറിയയുടെ ഏത് നീക്കത്തെയും ശക്തമായി പ്രതിരോധിക്കാന്‍ ദക്ഷണ കൊറിയ തങ്ങളുടെ സൈന്യത്തിന് നിര്‍ദേശം നല്‍കി. ഉത്തര കൊറിയയുടെ ഭാഗത്ത് നിന്ന് എന്ത് പ്രകോപനമുണ്ടായാലും നോക്കി നില്‍ക്കരുതെന്നും താമസം വിനാ പ്രതികരിക്കണമെന്നും പ്രസിഡന്റ് പാര്‍ക്ക് ജിയൂന്‍ ഹയ് ആണ് നിര്‍ദേശം നല്‍കിയത്. യോന്‍ ഹാപ്പ് വാര്‍്ത്താ ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്.