Connect with us

Kollam

19.53 കോടിയുടെ റോഡ് പുനരുദ്ധാരണത്തിന് തുടക്കം

Published

|

Last Updated

കൊല്ലം: കോര്‍പ്പറേഷന്‍ അതിര്‍ത്തിയില്‍ വിവിധ റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. എം എല്‍ എമാരായ പി കെ ഗുരുദാസന്‍, എ എ അസീസ് എന്നിവര്‍ സര്‍ക്കാറിന് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണിത്. നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുക അനുവദിക്കുകയായിരുന്നു. തുടര്‍ന്ന് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുകയുണ്ടായി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിന്റെ പ്രാഥമിക ഘട്ടത്തിലാണ്. 19.53 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് പി കെ ഗുരുദാസന്‍ എം എല്‍ എ അറിയിച്ചു. കുറവന്‍പാലം റോഡ്-1500 മീറ്റര്‍, കുറവന്‍പാലം അപ്രോച്ച്‌റോഡ്-700 മീറ്റര്‍, ലിങ്ക്‌റോഡ് ചിന്നക്കട റോഡില്‍ അപ്രോച്ച്‌റോഡ്-200 മീറ്റര്‍, ചിന്നക്കട വെള്ളയിട്ടമ്പലം മെയിന്റോഡ്-3800 മീറ്റര്‍, മഞ്ചാടിമുക്ക് റോഡ് (കാനറാ ബേങ്ക്-ആര്‍ എസ് പി ഓഫീസ് റോഡ്)-600 മീറ്റര്‍, മഞ്ചാടിമുക്ക് ബ്രാഞ്ച് റോഡ്-1000 മീറ്റര്‍. ഡിവിഷന്‍ കച്ചേരി വാടിറോഡ്-1000 മീറ്റര്‍, കോട്ടമുക്ക് തേവള്ളി ഹൈസ്‌കൂള്‍മുക്ക് റോഡ്-650 മീറ്റര്‍, കോട്ടയത്ത്കടവ് പാലം മുതല്‍ 500 മീറ്റര്‍, ഡി വൈ എസ് പി ഓഫീസ് എച്ച് ആന്റ ്‌സി റോഡ്-700 മീറ്റര്‍, ഡി വൈ എസ് പി ഓഫീസ് കൊച്ചുപിലാംമൂട് പാലം-1000 മീറ്റര്‍, ഉളിയക്കോവില്‍ റോഡ് (നായേഴ്‌സ് ആശുപത്രി മുതല്‍ ഉളിയക്കോവില്‍ അമ്പലം വരെ)-2200 മീറ്റര്‍. കൊല്ലം റെയില്‍വേ സ്റ്റേഷന്‍ കര്‍ബല റോഡ്-540 മീറ്റര്‍, പട്ടത്താനം റോഡ്-200 മീറ്റര്‍, താമരക്കുളം കല്ലുപാലം റോഡ്-1100 മീറ്റര്‍ എന്നീ റോഡുകളുടെ പുനരുദ്ധാരണമാണ് നടക്കുന്നത്. ഇതുകൂടാതെ ചിന്നക്കട-കൊച്ചുപിലാംമൂട് റോഡ്, ചിന്നക്കട- വെള്ളയിട്ടമ്പലം റോഡ്, ലിങ്ക്‌റോഡ്-കുറവന്‍പാലം റോഡ്, ആശ്രാമം- ചിന്നക്കട റോഡ് തുടങ്ങിയ ഭാഗത്ത് ഓട, സംരക്ഷണഭിത്തി എന്നിവ നിര്‍മിക്കുന്നതിനും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ജോലികള്‍ നടത്തുന്നതിനും തുക ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്ന റോഡ് പുനരുദ്ധാരണ ജോലികളെല്ലാം ആറുമാസത്തിനകം പൂര്‍ത്തീകരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും പി കെ ഗുരുദാസന്‍ എം എല്‍ എ പ്രസ്താവനയില്‍ അറിയിച്ചു.

Latest