എസ് വൈ എസ് ജില്ലാ പ്രതിനിധി സമ്മേളനത്തിന് പ്രോജ്ജ്വല തുടക്കം

Posted on: April 1, 2013 11:10 am | Last updated: April 1, 2013 at 12:26 pm

sysFLAGകൊളത്തൂര്‍: ‘ധര്‍മപാതയേന്തുക’ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന സംഘശാക്തീകരണ ക്യാമ്പയിന്റെ ഭാഗമായുള്ള എസ് വൈ എസ് ജില്ലാ പ്രതിനിധി സമ്മേളനത്തിന് കൊളത്തൂര്‍ ഇര്‍ശാദിയ്യ ക്യാമ്പസില്‍ തുടക്കമായി. സ്വാഗതസംഘം ചെയര്‍മാന്‍ എ സി എസ് ഇബ്‌റാഹിം മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു.
വിവിധ വകുപ്പുകളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കും യഥാക്രമം ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, പി വി മുഹമ്മദ് ഹാജി, പി കെ എം ബഷീര്‍ ഹാജി, അലവി പുതുപറമ്പ് അവതരിപ്പിച്ചു. ‘ആരാണ് കൗണ്‍സിലര്‍’, ‘ക്യാബിനറ്റ് സിസ്റ്റം’ എന്നീ വിഷയങ്ങളില്‍ സംസ്ഥാന ഭാരവാഹികളായ സി പി സൈതലവി മാസ്റ്റര്‍, കെ അബ്ദുറഹ്മാന്‍ ഫൈസി വണ്ടൂര്‍ ക്ലാസെടുത്തു.
സയ്യിദ് സലാഹുദ്ദീന്‍ ബുഖാരി പ്രാര്‍ഥന നടത്തി. കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, വടശ്ശേരി ഹസ്സന്‍ മുസ്‌ലിയാര്‍, അലവി സഖാഫി കൊളത്തൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ സ്വാഗതവം കെ പി ജമാല്‍ കരുളായി നന്ദിയും പറഞ്ഞു. ഇന്ന് പത്ത് മണി വരെ തുടരുന്ന കൗണ്‍സിലില്‍ പുതിയ ഭാരവാഹികളുടെ തിരഞ്ഞടപ്പും അനുബന്ധ പരിപാടികളും നടക്കും. സയ്യിദ് ഉമറുല്‍ഫാറൂഖ് അല്‍ ബുഖാരി നേതൃത്വം നല്‍കും. രാവിലെ പത്ത് മണിക്ക് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സമസ്ത ഉപാധ്യക്ഷന്‍ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.