Alappuzha
കഞ്ഞിക്കുഴി തര്‍ക്കം: സി പി എം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന്
ആലപ്പുഴ: കഞ്ഞിക്കുഴിയിലെ സംഘടനാ പ്രശനം ചര്‍ച്ച ചെയ്യാന്‍ സി പി എം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ അടിയന്തര യോഗം ഇന്ന് ചേരും. ഉച്ചക്ക് രണ്ടിനാണ് യോഗം. എരിയാ സെക്രട്ടറിയെ മാറ്റിയത് റിപ്പോര്‍ട്ട് ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത കഞ്ഞിക്കുഴി എരിയാ കമ്മിറ്റി യോഗം ഇന്നലെ നിര്‍ത്തിവെച്ചിരുന്നു. അച്ചടക്ക നടപടി നേരിടുന്ന എരിയാ സെക്രട്ടറി സി കെ ഭാസ്‌കരനെ പങ്കെടുപ്പിക്കാതെ യോഗം നടത്താന്‍ അനുവദിക്കില്ലെന്ന് വി എസ് പക്ഷക്കാര്‍ നിലപാടെടുത്തതോടെയാണ് യോഗം നിര്‍ത്തിവെച്ചത്.
---- facebook comment plugin here -----