ഖത്തര്‍ ആര്‍ എസ് സി യുവജന സമ്മേളനം: ഓഫീസ് തുറന്നു

Posted on: March 31, 2013 10:09 pm | Last updated: March 31, 2013 at 10:09 pm
SHARE
DSCF0719
ഖത്തര്‍ ആര്‍ എസ് സി സമ്മേളന സംഘാടക സമിതി ഓഫീസ് ഐ സി എഫ് നാഷണല്‍ പ്രസിഡന്റ് അബ്ദുറസാക്ക് പറവണ്ണ ഉദ്ഘാടനം ചെയ്യുന്നു

ദോഹ: ഖത്തര്‍ ആര്‍ എസ് സി നാഷണല്‍ കമ്മിറ്റി ഏപ്രില്‍ 19 ന് നടത്തുന്ന പ്രവാസി യുവജന സമ്മേളനത്തിന്‌ടെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ഐ സി എഫ് നാഷണല്‍ പ്രസിഡന്റ് അബ്ദുറസാക്ക് പറവണ്ണ ഉദ്ഘാടനം ചെയ്തു. അഹമദ് സഖാഫി അധ്യക്ഷത വഹിച്ചു. മെഹബൂബ് ഇബ്രാഹിം വിഷയ അവതരണം നടത്തി.അഷറഫ് സഖാഫി മയനാട്, അബ്ദുല്‍ ലത്തീഫ് സഖാഫി, കോട്ടുമല അബ്ദുസ്സലാം പുത്തനത്താണി, മുഹമ്മദ് വാഴക്കാട്,അബ്ദുറഹീം സഖാഫി പൊന്നാനി,ഫാറൂഖ് സഖാഫി തുടങ്ങിയവര്‍ പ്രസംഗിച്ചു.ഫഖ്രുദീന്‍ പെരിങ്ങോട്ടുകര, നൗഷാദ് അതിരുമട,ബഷീര്‍ പുത്തൂപാടം, ഹാരിസ് വടകര തുടങ്ങിയവര്‍ സംബന്ധിച്ചു.അസീസ് സഖാഫി പാലൊളി സ്വാഗതവും മുനീര്‍ മാട്ടു നന്ദിയും പറഞ്ഞു.