വരുണിന്റെ സ്ഥാനലബിധി ‘ഗാന്ധി’ നാമം ബിജെപിയിലും പിടിമുറുക്കുന്നതിന് തെളിവ്:വിനയ്കത്യാര്‍

Posted on: March 31, 2013 7:29 pm | Last updated: March 31, 2013 at 7:29 pm
SHARE

vinay kathyarന്യൂഡല്‍ഹി:ബിജെപി ദേശീയ നേതൃത്വം പുനഃസ്സംഘടിപ്പിച്ചതിന് പിന്നാലെ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് വിനയ് കത്യാര്‍ രംഗത്ത്. പിലിബിത് എംപിയും മേനകാ ഗാന്ധിയുടെ മകനുമായ വരുണ്‍ഗാന്ധി ബിജെപി ജനറല്‍ സെക്രട്ടറിയായതിനെതിരെയാണ് കത്യാര്‍ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. ഗാന്ധി എന്ന നാമത്തോട് കോണ്‍ഗ്രസ്സിനെപ്പോലെ ബിജെപിയും വിധേയത്വം കാണിക്കുന്നതിന്റെ തെളിവാണ് വരുണിന്റെ സ്ഥാന ലബ്ധിയെന്ന് കത്യാര്‍ പറഞ്ഞു.