ബേനിപ്രസാദ് വര്‍മ്മയുടെ മാനസിക നില തകരാറിലെന്ന് ശിവപാല്‍ യാദവ്

Posted on: March 31, 2013 6:03 pm | Last updated: March 31, 2013 at 6:04 pm
SHARE

Beni-Prasad-Verma_0വാരണാസി:കേന്ദ്ര മന്ത്രി ബേനി പ്രസാദ് വര്‍മ്മക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് ശിവപാല്‍ യാദവ്. ബേനിപ്രസാദ് ധാരാളമായി പുക വലിക്കുന്ന ആളാണ്. പുകയിലയുടെ കൂടെ ചരസ് കൂട്ടിക്കുഴച്ചാണ് അദ്ദേഹം ഉപയോഗിക്കുന്നത്. കറുപ്പ് കള്ളക്കടത്തും അദ്ദേഹം നടത്താറുണ്ട്. കറുപ്പിന്റെയും ചരസിന്റെയും ഉപയോഗം മൂലം അദ്ദഹത്തിന്റെ മാനസിക നില തകരാറിലായിരിക്കുകയാണെന്നും എസ്.പി. നേതാവ് ആരോപിച്ചു.

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പോടെ സമാജ്‌വാദി പാര്‍ട്ടിയുടെ ശവദാഹം നടക്കുമെന്നും മൂന്നോ നാലോ സീറ്റ് മാത്രമേ എസ്പിക്ക് ലഭിക്കൂ എന്നും ബേനിപ്രസാദ് ഇന്നലെ പറഞ്ഞരുന്നു. അതിനെതിരെയാണ് എസ്പി രംഗത്ത് വന്നിരിക്കുന്നത്.