സിപിഎം കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റി യോഗം നിര്‍ത്തിവെച്ചു

Posted on: March 31, 2013 5:44 pm | Last updated: April 1, 2013 at 8:04 am
SHARE

cpimആലപ്പുഴ:ഏരിയാ സെക്രട്ടറിയെ മാറ്റിയത് റിപ്പോര്‍ട്ട് ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത സിപിഎം കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റി യോഗം നിര്‍ത്തി വെച്ചു. അച്ചടക്ക നടപടി നേരിടുന്ന ഏരിയാ സെക്രട്ടറി സി.കെ.ഭാസ്‌കരനെ പങ്കെടുപ്പിക്കാതെ യോഗം നടത്താന്‍ അനുവദിക്കില്ലെന്ന് വിഎസ് പക്ഷക്കാര്‍ നിലപാടെടുത്തതോടെയാണ് യോഗം നിര്‍ത്തിവെക്കേണ്ടി വന്നത്. ഏരിയാസമ്മേളനത്തില്‍ വിഭാഗീയത നടന്നെന്ന കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കഞ്ഞിക്കുഴി ഏരിയാ സെക്രട്ടറി വി.കെ.ഭാസ്‌കരന്‍,അരൂര്‍ ഏരിയാ സെക്രട്ടറി പ്രഭാകരന്‍ എന്നിവരെ സ്ഥാനത്ത് നിന്ന് നീക്കാന്‍ തീരുമാനിച്ചത്. ഇരുവരും വിഎസ് പക്ഷക്കാരാണ്.