ഹസാരെയുടെ ജനതന്ത്രയാത്ര തുടങ്ങി

Posted on: March 31, 2013 5:28 pm | Last updated: March 31, 2013 at 5:28 pm
SHARE

hasareഅമൃത്സര്‍:അഴിമതി വിരുദ്ധ സമരങ്ങളിലൂടെ ശ്രദ്ധേയനായ അണ്ണ ഹസാരെ നയിക്കുന്ന ജനതന്ത്ര യാത്ര അമൃത്സറില്‍ നിന്ന് തുടങ്ങി. ജാലിയന്‍ വാലാബാഗ് രക്തസാക്ഷി മണ്ഡപത്തില്‍ പ്രാര്‍ത്ഥിച്ചതിന് ശേഷമാണ് യാത്ര ആരംഭിച്ചത്. യുപിഎ ഗവണ്‍മെന്റ് വീണ്ടും അധികാരത്തില്‍ വരുന്നത് തടയുക എന്നതാണ് യാത്രയുടെ ലക്ഷ്യം. ജനകീയ മുന്നേറ്റങ്ങള്‍ മാത്രമാണ് രാജ്യത്ത് മാറ്റം കൊണ്ടുവരുവാനുള്ള ഏക വഴിയെന്നും അഞ്ച് മാസങ്ങള്‍ക്ക് ശേഷം ഡല്‍ഹി രാംലീല മൈതാനിയില്‍ വന്‍ റാലി സംഘടിപ്പിക്കുമെന്നും ഹസാരെ പറഞ്ഞു.