വംശീയ അധിക്ഷേപം ലങ്കയില്‍ അനുവദിക്കില്ല:രാജപക്‌സെ

Posted on: March 31, 2013 5:10 pm | Last updated: April 1, 2013 at 8:04 am
SHARE

raja pakseകൊളംബോ:ശ്രീലങ്കയില്‍ മത തീവ്രവാദവും വംശീയ അധിക്ഷേപവും അനുവദിക്കില്ലെന്ന് പ്രസിഡന്റ് മഹീന്ദ്ര രാജപക്‌സെ. ബുദ്ധിസ്റ്റ് നാഷണല്‍ ഗ്രൂപ്പായ ബോഡു ബാല സേന സംഘടിപ്പിച്ച പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ രാജ്യമായ ശ്രീലങ്കയില്‍ എല്ലാ വിഭാഗക്കാര്‍ക്കും തുല്യ അവകാശമാണെന്നും മതസൗഹാര്‍ദം വളര്‍ത്താനുള്ള ഉത്തരവാദിത്വം എല്ലാവരും സ്വയം ഏറ്റടുക്കണമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിംഗളുടെ വ്യാപാര സ്ഥാപനങ്ങള്‍ കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടിരുന്നു ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പ്രസിഡന്റിന്റെ പ്രസ്താവന