സൗദിയില്‍ നിന്ന് തിരിച്ചുവരുന്നവര്‍ക്കായി ഹെല്‍പ് ലൈനുകള്‍ തുടങ്ങും

Posted on: March 31, 2013 4:56 pm | Last updated: March 31, 2013 at 9:20 pm
SHARE

NITAQATതിരുവനന്തപുരം:സൗദിയിലെ സ്വകാര്യവല്‍കരണം മൂലം തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചു വരുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ വിമാനത്താവളങ്ങളില്‍ ഹെല്‍പ് ലൈനുകള്‍ തുടങ്ങുമെന്ന് മന്ത്രി കെ.സി.ജോസഫ്. മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നോര്‍ക്ക യോഗത്തിലാണ് തീരുമാനം. തിരുവനന്തപുരം,നെടുമ്പാശേരി,കരിപ്പൂര്‍ എന്നി വിമാനത്താവളങ്ങളിലാണ് ഹെല്‍പ്‌ലൈനുകള്‍ തുടങ്ങുക. ആറുമാസത്തേക്ക് പൊതുമാപ്പ് അനുവദിക്കാന്‍ സൗദിയോട് അഭ്യര്‍ത്ഥിക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.