കര്‍ണ്ണാടകയില്‍ ജയിച്ചുകാണിക്കാന്‍ ബിജെപിക്ക് കോണ്‍ഗ്രസ്സ് വെല്ലുവിളി

Posted on: March 31, 2013 3:57 pm | Last updated: April 2, 2013 at 10:13 pm
SHARE

kabil sibalന്യൂഡല്‍ഹി:അടുത്ത വര്‍ഷം നടക്കുന്ന പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിനെ കുറിച്ച് പറയാതെ തൊട്ടടുത്തെത്തിയ കര്‍ണ്ണാടക നിയമസഭാതിരഞ്ഞെടുപ്പില്‍ ജയിച്ചുകാണിക്കാന്‍ ബിജെപിയുടെ പുതിയ നേതൃത്വത്തിന് കോണ്‍ഗ്രസ്സിന്റെ വെല്ലുവിളി.ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി,വരുണ്‍ ഗാന്ധി,അമിത് ഷാ എന്നിവരെ ഉള്‍പ്പെടുത്തി ബിജെപി പാര്‍ലിമെന്ററി ബോര്‍ഡ് പുനസ്സഃഘടിപ്പിച്ചതിനോട് പ്രതികരിക്കവെ കോണ്‍ഗ്രസ്സ് വക്താവ് റഷീദ് ആല്‍വിയാണ് വെല്ലുവിളി ഉയര്‍ത്തിയത്.

ബിജെപി സ്വയം തകര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര മന്ത്രി കബില്‍ സിബല്‍ പ്രതികരിച്ചു. മോഡിയെ ദേശീയ തലത്തിലേക്ക് കൊണ്ടുവരണമെന്നുള്ള കനത്ത സമ്മര്‍ദ്ദത്തെതുടര്‍ന്നാണ് ഇപ്പോഴത്തെ പുനസ്സഃഘന ഉണ്ടായത്. മോഡി വേണോ ബിജെപി വേണോ എന്ന വിഷയത്തില്‍ ശക്തമായ അഭിപ്രായ ഭിന്നതയാണ് ബിജെപിക്കുള്ളില്‍ നടക്കുന്നത്.

ക്രിമിനല്‍ കേസില്‍ നിയമ നടപടി നേരിടുന്ന അമിത് ഷായെ പാര്‍ട്ടി നേതൃത്വത്തില്‍ കൊണ്ടുവന്നതിലൂടെ ബിജെപിയുടെ യഥാര്‍ത്ഥ മുഖം വെളിവാക്കിയിരിക്കുകയാണെന്നും കബില്‍ സിബല്‍ പറഞ്ഞു.