അസമില്‍ കോണ്‍ഗ്രസില്‍ പോര് മുറുകുന്നു

Posted on: March 31, 2013 12:30 pm | Last updated: April 2, 2013 at 10:13 pm
SHARE

assam_map_sഗുവാഹട്ടി: അസം കോണ്‍ഗ്രസില്‍ പോന് മുറുകുന്നു. ഇത് മുഖ്യമന്ത്രി തരുണ്‍ ഗോഗോയിക്കെതിരെയുള്ള പടനീക്കമാണെന്നാണ് കരുതുന്നത്.
സംസ്ഥാന മന്ത്രിസഭാംഗവും ഗോഗോയിയുടെ മുഖ്യ എതിരാളിയുമായ ഹിമന്ത ബിശ്വ ശര്‍മ ഡല്‍ഹിയിലെത്തി സോണിയാ ഗാന്ധിയെ കണ്ടിരുന്നു. ഗോഗോയിയുടെ ഏകാധിപത്യ ശൈലിയാണ് അദ്ദേഹത്തെ നേതാക്കന്‍മാര്‍ക്കെതിരാക്കുന്നത് എന്ന കാര്യം ശര്‍മ സോണിയയെ ധരിപ്പിച്ചിട്ടുണ്ട് എന്നറിയുന്നു. തുടര്‍ന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള ദിഗ്‌വിജയ് സിംഗിനെ പ്രശ്‌നം പഠിക്കാന്‍ സോണിയ ചുമതലപ്പെടുത്തി.