മഅദിന്‍ അലുംനി കോണ്‍ഫറന്‍സ് സമാപിച്ചു

Posted on: March 31, 2013 12:02 pm | Last updated: March 31, 2013 at 12:02 pm
SHARE

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അലുംനി കോണ്‍ഫറന്‍സ് സമാപിച്ചു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു.
സയ്യിദ് അബ്ദുറഹ്മാന്‍ മുല്ലക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഒ പി അബ്ദുറശീദ് ബാഖവി,അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബ്ദുല്‍ ഗഫൂര്‍ സഖാഫി കൊളപറമ്പും ക്ലാസെടുത്തു. പരിശീലന ക്യാമ്പിന് ഡോ. പി കെ അബ്ദുല്‍ ഹമീദ് കാരശ്ശേരി നേതൃത്വം നല്‍കി. ഹദീസ് പഠന സെഷന് ഹംസ സഖാഫി മേല്‍മുറിയും ഗുരുസന്നിധിയില്‍ പരിപാടി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയും നേതൃത്വം നല്‍കി.
സയ്യിദ് അബ്ദുള്ള ഹബീബുറഹ്മാന്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി, സയ്യിദ് ഹബീബ് തുറാബ് തലപ്പാറ, അശ്‌റഫ് സഖാഫി പൂക്കോട്ടൂര്‍, അബൂബക്കര്‍ സഖാഫി അരീക്കോട്, അബ്ദുറസാഖ് സഖാഫി കടലുണ്ടി, ദുല്‍ഫുഖാറലി സഖാഫി പ്രസംഗിച്ചു.
മഅ്ദിന്‍ അലുംനി ഭാരവാഹികളായി സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി (പ്രസി.) അബ്ദുല്‍ ഗഫൂര്‍ സഖാഫി കൊളപറമ്പ്, അശ്‌റഫ് സഖാഫി പൂക്കോട്ടൂര്‍ (വൈസ്. പ്രസി.) അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി (ജന.സെക്ര.) ശിഹാബ് സഖാഫി വെളിമുക്ക്, അബൂബക്കര്‍ സഖാഫി അരീക്കോട്, ശഫീഖ് മിസ്ബാഹി (ജോ. സെക്ര.) സയ്യിദ് ഹബീബ് തുറാബ് തലപ്പാറ, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, അബ്ദുറസാഖ് ലത്വീഫി, അബ്ദുന്നാസിര്‍ അഹ്‌സനി കരേക്കാട്, ഹംസ സഖാഫി മേല്‍മുറി, ദുല്‍ഫുഖാറലി സഖാഫി മേല്‍മുറി, മുഹമ്മദലി സഖാഫി മണ്ണാര്‍ക്കാട്, വാരിസ് സഖാഫി മുക്കം, ഒ പി അബ്ദുസമദ് സഖാഫി ഒറവംപുറം, ശാക്കിര്‍ സഖാഫി കണ്ണൂര്‍, ഹാശിര്‍ സഖാഫി കായംകുളം, അസ്‌ലം സഖാഫി മൂന്നിയൂര്‍, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, സൈനുദ്ദീന്‍ ലത്വീഫി (എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍) എന്നിവരെ തെരഞ്ഞെടുത്തു. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടിയെ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ ഷാള്‍ അണിയിച്ച് ആദരിച്ചു.