മെസ്സി മുന്നോട്ട്

Posted on: March 31, 2013 10:18 am | Last updated: April 1, 2013 at 12:15 am
SHARE
messi latest
ഗോള്‍ നേടിയശേഷം മെസ്സി

മാഡ്രിഡ്: നമ്മുടെ സച്ചിന്‍ ടെന്‍ഡുല്‍ക്കറെപ്പോലെയാണ് ഇപ്പോള്‍ ലയണല്‍മെസ്സി. ഓരോ മല്‍സരശേഷവും റെക്കോര്‍ഡുകളിലേക്കാണ് മെസ്സി പാഞ്ഞടുക്കുന്നത്. ഇന്നലെ സെല്‍റ്റാ ഡി വിഗോക്കെതിരെ ഒരു ഗോള്‍ നേടിയപ്പോള്‍ സ്പാനിഷ് ലീഗിലെ 19 എതിരാളികള്‍ക്കെതിരെയും ഗോള്‍ നേടുക എന്ന അത്യപൂര്‍വമായ റെക്കോര്‍ഡാണ് മെസ്സി സ്വന്തമാക്കിയത്. എന്നാല്‍ മല്‍സരത്തില്‍ ബാഴ്‌സ സമനില വഴങ്ങി (2-2).

തുടരെ 19 കളികളില്‍ നിന്നായി 29 ഗോള്‍, സീസണില്‍ മൊത്തം 43 ഗോള്‍ എന്നിവയാണ് മെസ്സി ഇന്നലെ സ്വന്തമാക്കിയ മറ്റു നേട്ടങ്ങള്‍. 29 മല്‍രങ്ങളില്‍ നിന്ന് 75 പോയിന്റുള്ള ബാഴ്‌സയാണ് ഇപ്പോള്‍ ലീഗില്‍ മുന്നില്‍. രണ്ടാം സ്താനത്തുള്ള റയലിന് 28 കളികളില്‍ നിന്ന് 61 പോയന്റാണുള്ളത്.