പ്രവാസികള്‍ക്കായി സര്‍വേ നടത്തും: മന്ത്രി മുനീര്‍

Posted on: March 31, 2013 10:00 am | Last updated: March 31, 2013 at 10:00 am
SHARE

mk-muneer3കോഴിക്കോട്: പ്രവാസികളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍വേ നടത്തുമെന്ന് പഞ്ചായത്ത് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ: എം കെ മുനീര്‍ അറിയിച്ചു. കുടുബശ്രീ പ്രവര്‍ത്തകര്‍ നടത്തുന്ന സര്‍വെ ഏപ്രില്‍ 9ന് തുടങ്ങും. പ്രവാസികളില്‍ ഇപ്പോള്‍ എത്ര പേരാണ് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയത് തുടങ്ങിയ വിവരങ്ങള്‍ സര്‍വേയില്‍ ശേഖരിക്കും.