എസ് എസ് എഫ് പ്രതിഷേധിച്ചു

Posted on: March 31, 2013 8:24 am | Last updated: March 31, 2013 at 8:24 am
SHARE

ssf flag...വടകര: രാജ്യത്തെ വിവിധ ജയിലുകളില്‍ അന്യായ തടങ്കലില്‍ കഴിയുന്ന നിരപരാധികളായ മുസ്‌ലിം യുവാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് എസ് എസ് എഫ് വടകര ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടകര ടൗണില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
ബോംബ് സ്‌ഫോടനങ്ങളുടെയും തീവ്രവാദ കേസുകളുടെയും മറവില്‍ മുസ്‌ലിം ചെറുപ്പക്കാരെ മുന്‍വിധി വെച്ച് അറസ്റ്റ് ചെയ്യുകയും വിചാരണ പോലും നിഷേധിച്ച് അന്യായ തടങ്കലില്‍ പീഡിപ്പിക്കുകയും ചെയ്യുന്ന മനോഭാവം രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിക്ക് തിരിച്ചടിയാണ്. പൗരന്മാര്‍ക്ക് തുല്യ നീതിയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതില്‍ ഭരണകൂടം ജാഗ്രത പുലര്‍ത്തണമെന്നും എസ് എസ് എഫ് ആവശ്യപ്പെട്ടു.
അബ്ദുര്‍റഹ്മാന്‍ സഖാഫി ആയഞ്ചേരി, സുബൈര്‍ സഖാഫി കുരിക്കിലാട്, കുഞ്ഞി മുഹമ്മദ് വള്ള്യാട്, സയ്യിദ് സൈഫുദ്ദീന്‍ അഴിയൂര്‍, ഷബ്‌നാസ്, ഉമറി നേതൃത്വം നല്‍കി.