മയക്കുമരുന്ന് കേസ്: പ്രതിയെ വെറുതെ വിട്ടു

Posted on: March 31, 2013 8:14 am | Last updated: March 31, 2013 at 8:14 am
SHARE

വടകര: പ്രോസിക്യൂഷന് കുറ്റം തെളിയിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് മയക്കുമരുന്ന് കൈവശം വെച്ച കേസിലെ പ്രതിയെ കോടതി വെറുതെവിട്ടു. കണ്ണൂര്‍ അഴീക്കല്‍ ബസ് സ്റ്റാന്‍ഡിനടുത്ത് വെള്ളച്ചി പുരയില്‍ ജാബിര്‍ (25)നെയാണ് വടകര എന്‍ ഡി എ എസ് കോടതി ജഡ്ജി സി കെ സോമരാജന്‍ കുറ്റക്കാരനല്ലെന്ന് കണ്ട് വിമുക്തനാക്കിയത്. 2010 മാര്‍ച്ച് പത്തിന് അഴീക്കല്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് കണ്ണൂര്‍ ടൗണ്‍ എസ് ഐയായിരുന്ന പി ആര്‍ മനോജ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഒരു മില്ലി വീതം ആറ് ആംപ്യൂള്‍ അടങ്ങിയ പതിനൊന്ന് ഡിപ്പുകള്‍ ഇയാളില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. ഇതേ ദിവസം ഇതേ സമയം മറ്റൊരു എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയും കുറഞ്ഞ അളവ് കാണിച്ച് അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തതായും പ്രതിഭാഗം കോടതിയില്‍ രേഖകള്‍ സഹിതം വാദിച്ചു. പിടിച്ചെടുത്ത മയക്ക് മരുന്ന് നിരുത്തരവാദപരമായി സൂക്ഷിച്ചതായും കോടതി കണ്ടെത്തി.