ഡല്‍ഹിയില്‍ ബലാല്‍സംഗ കേസുകളില്‍ വര്‍ധന

Posted on: March 31, 2013 7:39 am | Last updated: March 31, 2013 at 9:06 am
SHARE

Handcuffs_clipart_20081013122738_320_240ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ബലാല്‍സംഗക്കേസുകളുടെ നിരക്കില്‍ എണ്ണത്തില്‍ വന്‍വര്‍ധന. ജനുവരി മാര്‍ച്ച് മാസങ്ങള്‍ക്കിടയില്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ ഇരട്ടി കേസുകള്‍ വര്‍ധിച്ചതായാണ് കണക്ക്.
143 ബലാല്‍സംഗക്കേസുകളാണ് കഴിഞ്ഞ വര്‍ഷം ജനുവരി മാര്‍ച്ച് മാസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കില്‍ ഈ വര്‍ഷം ഇത് 359 ആയി വര്‍ധിച്ചു. മറ്റുകുറ്റകത്യങ്ങളിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
അടുത്തകാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കൂട്ടമാനഭംഗത്തിന്റെ പശ്ചാത്തലത്തിലാണ് സ്ത്രീസുരക്ഷ എത്രത്തോളം കാര്യക്ഷമമാണ് ഡല്‍ഹിയില്‍ എന്നത് ചര്‍ച്ചാവിഷയമായത്.