ഉരു മുങ്ങി കാണാതായവരില്‍ രണ്ടുപേരെ രക്ഷപ്പെടുത്തി

Posted on: March 31, 2013 7:19 am | Last updated: March 31, 2013 at 11:20 am
SHARE

uru-big-boat-bepurcalicut1

പൊന്നാനി: കഴിഞ്ഞദിവസം ബേപ്പൂരില്‍ നിന്ന് പുറപ്പെട്ട ഉരു മുങ്ങി കാണാതായ അഞ്ചുപേരില്‍ രണ്ടുപേരെ രക്ഷപ്പെടുത്തി. തഴിനാട് തൂത്തുക്കുടി സ്വദേശികളായ കെവിന്‍, ഭാസ്‌കരന്‍ എന്നിവരെയാണ് കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഇവരെ താനൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കി മൂന്നുപേര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ കോസ്റ്റ്ഗാര്‍ഡിന്റെ നേതൃത്വത്തില്‍ തുടരുകയാണ്.

സരുള്‍സിലി എന്ന് ഉരുവാണ് 24 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് അപകടത്തില്‍പ്പെട്ടത്.
മൂന്നുപേരെ കോസ്റ്റ്ഗാര്‍ഡ് ഇന്നലെ രക്ഷപ്പെടുത്തിയിരുന്നു. പ്രകാശ്, സുരേഷ്, റംശി എന്നിവരെയാണ് ഇന്നലെ രക്ഷപ്പെടുത്തിയത്.

അപകടം നടന്ന് 30 മണിക്കൂറിന് ശേഷമാണ് രക്ഷപ്പെടുത്തല്‍.