സഊദി സ്വദേശിവത്കരണം: പുനരധിവാസ നടപടികള്‍ വേണം: എസ് വൈ എസ്

Posted on: March 31, 2013 7:07 am | Last updated: March 31, 2013 at 7:07 am
SHARE

ബേക്കല്‍: സഊദി അറേബ്യയില്‍ സ്വദേശിവത്കരണത്തിന്റെ ഫലമായി കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ തിരിച്ചുവരേണ്ട സാഹചര്യം ഒഴിവാക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തിരമായി ഇടപെടണമെന്ന് എസ് വൈ എസ് പള്ളിക്കര സര്‍ക്കിള്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് മൂസ സഅദിയുടെ അഝ്യക്ഷതയില്‍ ചേര്‍ന്ന യോഗം അഹമ്മദ് ഫൈസി ബേക്കല്‍ ഉദ്ഘാടനം ചെയ്തു. കെ പി എസ് തങ്ങള്‍, അബ്ദുല്‍ ഹമീദ് സഖാഫി, അലി പൂച്ചക്കാട്, സ്വാലിഹ് ഹാജി മുക്കൂട്, നൂറുദ്ദീന്‍ സഖാഫി, ആബിദ് സഖാഫി, നസീര്‍ തെക്കേക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു. മജീദ് മവ്വല്‍ സ്വാഗതവും ഉമ്മര്‍ സഖാഫി മവ്വല്‍ നന്ദി പറഞ്ഞു.