എസ് എസ് എഫ് സമരജാഗരണ യാത്ര സ്വീകരണ സമ്മേളനവും ഐടീം റാലിയും

Posted on: March 31, 2013 2:17 am | Last updated: March 31, 2013 at 2:17 am
SHARE

ssf logoഗൂഡല്ലൂര്‍: എസ് എസ് എഫ് സമരജാഗരണ യാത്ര സ്വീകരണ സമ്മേളനവും ജില്ലാ ഐടീം റാലിയും ഏപ്രില്‍ മൂന്നിന് വൈകിട്ട് ഗൂഡല്ലൂരില്‍ നടക്കും. ഉച്ചക്ക് ശേഷം 3.30ന് ഗൂഡല്ലൂര്‍ ടൗണില്‍ ഐടീം റാലി നടക്കും. തുടര്‍ന്ന് വൈകിട്ട് നാലുമണിക്ക് ഗൂഡല്ലൂര്‍ ഗാന്ധിമൈതാനിയില്‍ സമ്മേളനം നടക്കും. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കലാം മാവൂര്‍, വൈസ് പ്രസിഡന്റ് അബ്ദുല്‍റസാഖ് സഖാഫി തുടങ്ങിയ സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും. സമ്മേളനത്തില്‍ യൂണിറ്റ് കീഴികള്‍ സ്വീകരിക്കും.
സമരമാണ് ജീവിതം എന്ന പ്രമേയത്തില്‍ ഏപ്രില്‍ 26, 27, 28 തിയതികളില്‍ എറണാകുളത്ത് നടക്കുന്ന എസ് എസ് എഫ് നാല്‍പതാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചാരണാര്‍ഥമാണ് സമരജാഗരണ യാത്ര സമ്മേളനവും ഐടീം റാലിയും നടത്തുന്നത്. ജില്ലാ സുന്നി നേതാക്കളായ പി മൊയ്തു മുസ്‌ലിയാര്‍, കെ കെ അലവിക്കുട്ടി ഫൈസി, കെ പി മുഹമ്മദ് ഹാജി, ദേവര്‍ഷോല അബ്ദുസ്സലാം മുസ്‌ലിയാര്‍, സീഫോര്‍ത്ത് അബ്ദുറഹ്മാന്‍ ദാരിമി, കെ കെ അബ്ദുറഹ്മാന്‍ ഫൈസി, സി കെ കെ മദനി, ഒ അബൂബക്കര്‍ സഖാഫി, അഡ്വ. കെ യു ശൗക്കത്ത്, സി കെ എം പാടന്തറ, കോയ സഅദി, സി എം ഇബ്രാഹീം ദേവാല, ശറഫുദ്ധീന്‍ ഗൂഡല്ലൂര്‍, സയ്യിദ് അന്‍വര്‍ സഅദി, ഹകീം കരിയശോല, ശിഹാബുദ്ധീന്‍ മദനി തുടങ്ങിയവര്‍ സംബന്ധിക്കും.