Connect with us

Kerala

കടല്‍ക്കൊല: സാക്ഷികളെ സഹായിക്കുന്ന കാര്യത്തില്‍ തീരുമാനം പിന്നീടെന്ന് തിരുവഞ്ചൂര്‍

Published

|

Last Updated

കോട്ടയം: കടല്‍ക്കൊലക്കേസിലെ സാക്ഷികളെ ഡല്‍ഹിയില്‍ എത്തിക്കുന്നത് ഉള്‍പ്പടെയുള്ള മറ്റ് എല്ലാ സഹായങ്ങളും സമയം വരുമ്പോള്‍ തീരുമാനിക്കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേസ് എന്‍ ഐ എ ഏറ്റെടുക്കുന്നതില്‍ സന്തോഷം മാത്രമാണുള്ളതെന്ന് അദ്ദേഹം കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കേസ് എറ്റെടുക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ല. അതേസമയം, ഇന്ത്യന്‍ നിയമം അനുസരിച്ച് തന്നെ കേസിന്റെ വിചാരണ നടക്കണമെന്നാണ് സര്‍ക്കാറിന്റെ നിലപാട്. ഇതു തന്നെയാണ് കോടതികളില്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. അതുകൊണ്ടാണ് സുപ്രീം കോടതി സര്‍ക്കാര്‍ നിലപാട് അംഗീകരിച്ചതും നാവികര്‍ കേരളത്തില്‍ എത്തിയതും. കേസില്‍ കോടതിയുടെ നിലപാട് എന്തായാലും അംഗീകരിക്കും. കൊല്ലത്ത് വിചാരണ വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് സുപ്രീം കോടിതിയായിരിക്കുമെന്നും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

Latest