Connect with us

Gulf

ടാക്‌സികള്‍ പ്രകൃതി വാതക സിലിണ്ടറുകളിലേക്ക്‌

Published

|

Last Updated

ഷാര്‍ജ: ടാക്‌സികള്‍ പ്രകൃതി വാതകത്തിലേയ്ക്ക് മാറും. രണ്ട് വര്‍ഷത്തിനകം 1,600 ടാക്‌സികള്‍ പെട്രോളിന് പകരം പ്രകൃതി വാതകം ഉപയോഗിച്ച് ഓടിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഷാര്‍ജാ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (എസ് ടി സി) അറിയിച്ചു. ഈ വര്‍ഷവും അടുത്തവര്‍ഷവും 800 ടാക്‌സികളില്‍ വീതം പ്രകൃതിവാതക സിലിണ്ടര്‍ ഘടിപ്പിക്കും. 2015 നകം എല്ലാ ടാക്‌സികളും പ്രകൃതി വാതകത്തിലേയ്ക്ക് മാറും. അന്തരീക്ഷമലിനീകരണം കുറയ്ക്കുമെന്നതിനാലും പെട്രോളിനെക്കാള്‍ പ്രവര്‍ത്തനക്ഷമത കൂടുതല്‍ ലഭിക്കുന്നതിനാലുമാണ് പ്രകൃതി വാതകത്തിലേയ്ക്ക് മാറുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഇതുസംബന്ധമായി നാല് ടാക്‌സി കമ്പനികളുമായി എസ്ടിസി കരാറില്‍ ഒപ്പിട്ടു. ടാക്‌സികളുടെ നിറം മാറ്റാനും തീരുമാനമായിട്ടുണ്ട്. ഇതനുസരിച്ച് എല്ലാ ടാക്‌സികളുടെയും നിറം വെള്ളയായിരിക്കുമെങ്കിലും കമ്പനികള്‍ മാറുന്നതിനനുസരിച്ച് മുകള്‍ ഭാഗം വിവിധ വര്‍ണങ്ങളിലായിരിക്കും.

Latest