സ്വദേശിവത്കരണം: പ്രധാനമന്ത്രി സഊദിയില്‍ പോകണമെന്ന് വി എസ്

Posted on: March 30, 2013 4:49 pm | Last updated: March 30, 2013 at 4:49 pm
SHARE

vs 2തിരുവനന്തപുരം: സഊദി സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട് പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രി സഊദിയിലേക്ക് പോകണം. കേന്ദ്ര സര്‍ക്കാറിന്റെ പിടിപ്പുകേടാണ് പ്രശ്‌നം ഇത്രത്തോളം വഷളാക്കിയതെന്നും വി എസ് ആരോപിച്ചു.