മുഷ്താഖ് അലി ട്വന്റി20: കേരളം ഗുജറാത്തിനോട് 90 റണ്‍സിന് തോറ്റു

Posted on: March 30, 2013 12:38 pm | Last updated: March 30, 2013 at 1:01 pm
SHARE

ഇന്‍ഡോര്‍: സയ്യദ് മുഷ്താഖ് അലി ട്വന്റി20 യില്‍ ഫൈനല്‍ കാണാതെ കേരളം പുറത്ത്. ഗുജറാത്തിനെതിരെ 90 റണ്‍സിനാണ് കേരളം തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം 143 റണ്‍സിന് പുറത്തായി.178 റണ്‍സെടുത്തിരുന്നുവെങ്കില്‍ റണ്‍റേറ്റ് അടിസ്ഥാനത്തില്‍ കേരളത്തിന് ഫൈനല്‍ പ്രവേശനം സാധ്യമായിരുന്നു.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറില്‍ മൂന്നിന് 233 റണ്‍സെന്ന മികച്ച സ്‌കോര്‍ നേടിയതോടെ കേരളത്തിന്റെ വിജയ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റിരുന്നു.19.1 ഓവറില്‍ 143 റണ്‍സിന് കേരളത്തിന്റെ മുഴുവന്‍ വിക്കറ്റുകളും നഷ്ടമായി.ഗുജറാത്തിന് വേണ്ടി ജുനേജയുടെ തകര്‍പ്പന്‍ സെഞ്ച്വറി നേടി.50 പന്തില്‍നിന്ന് 16 ബൗണ്ടറിയും മൂന്നു സിക്‌സറും ഉള്‍പ്പടെയാണ് ജുനേജ 109 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. പുറത്താകാതെ 84 റണ്‍സെടുത്ത അബ്ദുലഹാദ് മലാക്ക്, ജുനേജയ്ക്ക് മികച്ച പിന്തുണയാണ് നല്‍കി. 46 പന്തില്‍ നിന്ന് ഒമ്പത് ബൗണ്ടറിയും മൂന്നു സിക്‌സറും മലാക് നേടി. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ വെറും 202 റണ്‍സ്ടിച്ചുകൂട്ടി്. ട്വന്റി20 ക്രിക്കറ്റിലെ റെക്കോര്‍ഡ് കൂട്ടുകെട്ടാണിത്. മൂന്നിന് 31 എന്ന നിലയില്‍ തകര്‍ന്ന ഗുജറാത്തിനെ ജുനേജയും മലാകും ചേര്‍ന്ന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. കേരളത്തിന് വേണ്ടി മനുകൃഷ്ണനും സന്ദീപ് വാര്യരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന്റെ മോശം തുടക്കമായിരുന്നു. ഏഴ് റണ്‍സെടുത്തപ്പോഴേക്കും അഞ്ചു റണ്‍സെടുത്ത ഓപ്പണര്‍ നിഖിലേഷിനെ കേരളത്തിന് നഷ്ടമായി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ജഗദീഷും സഞ്ജു വി സാംസണും ചേര്‍ന്ന് കേരളത്തിന് പ്രതീക്ഷ നല്‍കി. എട്ട് ഓവറില്‍ 75 റണ്‍സ് എന്ന നിലയില്‍ കേരളത്തെ എത്തിച്ചെങ്കിലും ഒമ്പതാമത്തെ ഓവറില്‍ സഞ്ജുവിനെ(32) നഷ്ടമായി. 14 റണ്‍സെടുത്ത സച്ചിന്‍ ബേബിയും 36 റണ്‍സെടുത്ത ജഗദീഷും പെട്ടന്ന് പുറത്തായതോടെ കേരളം 11.3 ഓവറില്‍ അഞ്ചിന് 99 റണ്‍സെന്ന നിലയിലായി. പിന്നീടെത്തിയ റൈഫി തുടരെ രണ്ടു സിക്‌സറുകളടിച്ച് പ്രതീക്ഷ ജനിപ്പിച്ചെങ്കിലും റെയ്ഫിയും പുറത്തായതോടെകേരളത്തിന്റെപതനംപൂര്‍ത്തിയാകുകയായിരുന്നു. ഗുജറാത്തിന് വേണ്ടി കെ ജെസാല്‍ മൂന്നു വിക്കറ്റ് വീഴ്ത്തി.ഇത് ആദ്യമായാണ് മുഷ്താഖ് അലി ട്വന്റി20യില്‍ ഫൈനലിനടുത്ത് വരെ കേരളം എത്തുന്നത്.