കുടിവെള്ളം സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: പിണറായി

Posted on: March 30, 2013 11:28 am | Last updated: March 30, 2013 at 11:28 am
SHARE

തിരുവനന്തപുരം: കുടിവെള്ളം സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് സി പി എം സംസ്ഥാന സമിതി യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടിവെള്ള വിഷയത്തില്‍ സര്‍ക്കാറിന് ശ്രദ്ധയില്ല. ബജറ്റില്‍ പോലും ഈ ഗൗരവമേറിയ പ്രശ്‌നത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കിയിട്ടില്ല. കുടിവെള്ളം സ്വകാര്യ കമ്പനിക്ക് കീഴിലാക്കാനാണ് യു ഡി എഫ് എക്കാലത്തും ശ്രമിച്ചത്. അത് ഇപ്പോഴും ആവര്‍ത്തിക്കുകയാണ്. ഇതിനെതിരെ സി പി എമ്മിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.